ന്യൂഡല്‍ഹി: അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് മാലിയില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ അസോസിയേഷന്‍ നടത്തിയ പരിപാടിയില്‍ പങ്കെടുത്തവര്‍ക്കു നേരേ ഒരുകൂട്ടമാളുകളുടെ പ്രതിഷേധവും അക്രമവും. ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററും മാലി യുവജന കായികമന്ത്രാലയവുമായി ചേര്‍ന്നായിരുന്നു മാലിയിലെ ഗലോലു സ്‌റ്റേഡിയത്തില്‍ പരിപാടി സംഘടിപ്പിച്ചത്
പരിപാടി നടന്നുകൊണ്ടിരിക്കെ ഒരുകൂട്ടമാളുകള്‍ പ്ലക്കാര്‍ഡുകളും, ബാനറുകളുമുയര്‍ത്തി സ്റ്റേഡിയത്തിലേക്ക് കടന്നുകയറുകയായിരുന്നു. യോഗാ പരിപാടികള്‍ ഉടന്‍ നിര്‍ത്തിവെക്കണമെന്നും ആളുകള്‍ സ്റ്റേഡിയം വിട്ടുപോവണമെന്നുമുള്ള മുദ്രാവാക്യം വിളിച്ചായിരുന്നു പ്രതിഷേധം. യോഗ ചെയ്യുകയായിരുന്നവരെ ഇവര്‍ വടികൊണ്ട് അടിച്ചോടിച്ചു.നിരവധിപേര്‍ക്ക് പരിക്കേറ്റു. ഇരിപ്പിടങ്ങളും ഭക്ഷണവുമെല്ലാം നശിപ്പിച്ചശേഷമാണ് അക്രമിസംഘം മടങ്ങിയത്. തീവ്രനിലപാടുള്ള സംഘടനകളാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നതായും സമഗ്ര അന്വേഷണം പ്രഖ്യാപിച്ചതായും മാലദ്വീപ് സര്‍ക്കാര്‍ അറിയിച്ചു. തുടര്‍ന്ന് പരിപാടി തുടരനാവാതെ നിര്‍ത്തിവെച്ചു.
പ്രതിഷേധക്കാരെ നേരിടാന്‍ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. പങ്കെടുത്തവരെ മര്‍ദിച്ചതോടെയാണ് ശ്രമിച്ചതോടെയാണ് പോലീസ് കണ്ണീര്‍വാതം പ്രയോഗിച്ചത്. വിഷയത്തില്‍ മാലിദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സാലെ അന്വേഷണത്തിന് ഉത്തരവിട്ടു.
സംഭവത്തെ ഏറെ ഗൗരവത്തോടെയാണ് കാണുന്നതെന്നും പോലീസ് അന്വേഷണത്തിന് ശേഷം ഉത്തരവാദികളായവര്‍ക്കെതിരേ ശക്തമായ നടപടിയെടുക്കുമെന്നും ഇബ്രാഹിം മുഹമ്മദ് സാലെ ട്വീറ്റ് ചെയ്തു.
