പൊലീസ് ക്വാര്‍ട്ടേഴ്സിലെ കൂട്ട ആത്മഹത്യ: റെനീസിന്റെ കാമുകി അറസ്റ്റില്‍

ആലപ്പുഴ: ആലപ്പുഴ പൊലീസ് ക്വാര്‍ട്ടേഴ്സില്‍ രണ്ട് മക്കളെ കൊലപെടുത്തി അമ്മ ആത്മഹത്യ ചെയ്ത കേസില്‍ പൊലീസുകാരനായ റെനീസിന്റെ കാമുകി ഷഹാനെയെ പോലീസ് അറസ്റ്റ് ചെയ്തു.

ആത്മഹത്യാ പ്രേരണ കുറ്റമാണ് ചുമത്തിയിരിക്കുന്നത്. റെനീസിനെ കല്യാണം കഴിക്കാന്‍ ഷഹാന സമ്മര്‍ദ്ദം ചെലുത്തി.

നജ്‌ലയും മക്കളും ഒഴിയണം എന്നായിരുന്നു ആവശ്യം. അല്ലെങ്കില്‍ ഭാര്യയായി താമസിക്കാന്‍ നിര്‍ബന്ധിച്ചു. 6 മാസം മുമ്ബ് ഫ്ളാറ്റില്‍ എത്തി നജ്‌ലയെ ഭീഷണിപ്പെടുത്തി. ആത്മഹത്യ ചെയ്ത ദിവസവും ഷഹാന ഫ്ളാറ്റിലെത്തി വഴക്കിട്ടുവെന്നാണ് കണ്ടെത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *