അഞ്ച് മാസം പ്രായമായ ഏഴ് ഭ്രൂണങ്ങള്‍ കുപ്പിയിലടച്ച്‌ ഓടയില്‍ ഉപേക്ഷിച്ചു; ലിംഗനിര്‍ണയത്തെ തുടര്‍ന്നുള്ള ഭ്രൂണഹത്യയാകാമെന്ന് പൊലീസ്

ബെലഗാവി: ഗര്‍ഭഛിദ്രം ചെയ്യപ്പെട്ട ഭ്രൂണങ്ങള്‍ ഓടയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കര്‍ണാടകയിലെ ബെലഗാവിയിലെ മുദലഗി പട്ടണട്ടിലെ ഓടയില്‍ നിന്നാണ് അഞ്ച് മാസം പ്രായമായ ഏഴ് ഭ്രൂണങ്ങള്‍ കണ്ടെത്തിയത്.

ലിംഗനിര്‍ണയം നടത്തിയ ശേഷം ഭ്രൂണഹത്യ നടത്തിയതാകാമെന്നാണ് പൊലീസിന്റെ നിഗമനം. നാട്ടുകാരാണ് കുപ്പിയില്‍ ഉപേക്ഷിച്ച നിലയില്‍ ഭ്രൂണങ്ങള്‍ കണ്ടത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഭ്രൂണങ്ങള്‍ക്ക് സമീപം സര്‍ജിക്കല്‍ മാസ്കും ഗ്ലൗസും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ സംസ്ഥാന ആരോഗ്യ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *