തുടര്‍ച്ചയായുള്ള വിമാന സര്‍വീസ് നിരക്ക് വര്‍ധനവ് പ്രവാസി മലയാളികളെ ഞെക്കി കൊല്ലുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് നാട്ടിലേക്കുള്ള ടിക്കറ്റ് നിരക്ക് വിമാനക്കമ്ബനികള്‍ കുത്തനെ കൂട്ടിയതാണ് പ്രവാസികള്‍ക്ക് തിരിച്ചടിയാത് ദുബായ്, ഷാര്‍ജ എന്നിവിടങ്ങളില്‍നിന്ന് കണ്ണൂരിലേക്കുള്ള ടിക്കറ്റ് നിരക്ക് ഇരട്ടിയോളമാണ് ഉയര്‍ന്നത്.
നാട്ടിലെത്താനിരിക്കുന്ന പ്രവാസികളെ പിഴിയുന്ന സമീപനമാണ് വിമാനക്കമ്ബനികളുടെതെന്ന് വിദേശ മലയാളികളില്‍ നിന്നും പരാതിയുയര്‍ന്നിട്ടുണ്ട്. ഈ വരുന്നജൂലായിലാണ് യു.എ.ഇ.യിലെ സ്കൂളുകള്‍ മധ്യവേനലവധിക്ക് അടയ്ക്കുന്നത്. ഇതോടൊപ്പം ബക്രീദ് സീസണും മുന്നില്‍ക്കണ്ടാണ് വിമാനക്കമ്ബനികള്‍ നിരക്കുയര്‍ത്തിയത്.
ജൂലായ് ആദ്യവാരം ഷാര്‍ജ, ദുബായ് എന്നിവിടങ്ങളില്‍നിന്ന് കണ്ണൂരിലേക്ക് 40,000 രൂപയ്ക്ക് മുകളിലാണ് നിരക്ക്. സാധാരണ ഇത് 20,000 രൂപയ്ക്ക് താഴെയാണ് വരാറുള്ളത്. എല്ലാ വര്‍ഷവും ഈ സീസണില്‍ വിമാനക്കമ്ബനികള്‍ ടിക്കറ്റ് നിരക്ക് ഉയര്‍ത്താറുണ്ടെന്ന് ട്രാവല്‍ ഏജന്‍സി ഉടമകള്‍ പറഞ്ഞു.
സര്‍വീസുകള്‍ കുറവായതിനാല്‍ കേരളത്തിലെ മറ്റു വിമാനത്താവളങ്ങളെക്കാള്‍ കണ്ണൂരില്‍ ടിക്കറ്റ് നിരക്ക് അധികമാണ്. ഈ മാസം അബുദാബി, മസ്കറ്റ് സെക്ടറുകളിലേക്ക് കൂടുതല്‍ സര്‍വീസ് തുടങ്ങിയിട്ടുണ്ട്. ഇതോടെ അങ്ങോട്ടുള്ള ടിക്കറ്റ് നിരക്കിലും കുറവുവന്നിരുന്നു. ഇന്‍ഡിഗോ, എയര്‍ ഇന്ത്യ കമ്ബനികളാണ് ദോഹ, അബുദാബി, മസ്കറ്റ് എന്നിവിടങ്ങളിലേക്ക് പുതുതായി സര്‍വീസുകള്‍ തുടങ്ങിയത്.
ആഭ്യന്തര സെക്ടറില്‍ കൂടുതല്‍ യാത്രക്കാരുള്ള ബെംഗളൂരുവിലേക്കും ഇന്‍ഡിഗോ അധിക സര്‍വീസുകള്‍ തുടങ്ങിയിട്ടുണ്ടെന്നത് ആഭ്യന്തര യാത്രക്കാര്‍ക്ക് ആശ്വാസകരമാണ്.
