വയനാട്: മകളെ പീഡിപ്പിച്ച അച്ഛന് 25 വര്‍ഷം കഠിനതടവും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ. പന്ത്രണ്ട് വയസ്സുള്ള മകളെ ലൈംഗികമായി പീഡിപ്പിച്ച അച്ഛനെതിരെ കല്‍പ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജിയാണ് ശിക്ഷ വിധിച്ചത്.
അഞ്ച് ലക്ഷം രൂപ പിഴയടക്കാത്ത പക്ഷം അഞ്ച് വര്‍ഷം അധിക തടവ് അനുഭവിക്കണം. തലപ്പുഴ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ 2018 ലാണ് കേസിനാസ്പദമായ സംഭവം. കുട്ടിയുടെ അമ്മ വിദേശത്തായിരിക്കെയാണ് അച്ഛന്‍ ക്രൂരകൃത്യം ചെയ്തത്.
