ഭൂമി വിറ്റതിന് പണം നല്‍കിയില്ല: പൊതുനിരത്തില്‍ സ്ത്രീയെ ക്രൂരമായി മര്‍ദിച്ചയാള്‍ അറസ്റ്റില്‍

പൊന്നാനി: പൊതുനിരത്തില്‍ സ്ത്രീയെ ക്രൂരമായി മര്‍ദിച്ചയാളെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു. ശുകപുരം നടുവട്ടം സ്വദേശി വിജയന്‍ എന്ന ബാലനെയാണ് (48) അറസ്റ്റ് ചെയ്തത്.

തട്ടാന്‍പടി രജിസ്ട്രാര്‍ ഓഫിസില്‍ സ്ത്രീയെ മര്‍ദിക്കുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. അറസ്റ്റിലായ ബാലന്‍റെ പേരിലുള്ള ഭൂമി സ്ത്രീയുടെ പേരില്‍ എഴുതിക്കൊടുത്തിരുന്നു. ഇതിന്‍റെ പണം ബാലന് കിട്ടിയിട്ടില്ല. മറ്റൊരു ഭൂമി രജിസ്ട്രേഷന്‍ നടക്കാനുണ്ടെന്നും അതുനടക്കുമ്ബോള്‍ പണം നല്‍കാമെന്നും സ്ത്രീ വാക്ക് നല്‍കിയിരുന്നു. എന്നാല്‍, കഴിഞ്ഞദിവസം രജിസ്ട്രാര്‍ ഓഫിസില്‍ എത്തിയ സ്ത്രീക്ക് ഭൂമി രജിസ്ട്രേഷന്‍ നടത്താന്‍ കഴിഞ്ഞില്ല. ഇതോടെ നല്‍കാമെന്നേറ്റ പണവും നല്‍കാനായില്ല. ഇതിനെച്ചൊല്ലിയുള്ള വഴക്കാണ് മര്‍ദനത്തില്‍ കലാശിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *