അഗ്നിപഥിനെ അനുകൂലിച്ച്‌ മനീഷ് തിവാരി; തള്ളി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എംപി മനീഷ് തിവാരി അഗ്നീപഥിനെ പിന്തുണച്ച്‌ ലേഖനവുമായി രംഗത്തെത്തി. അതേസമയം, മനീഷ് തിവാരിയുടെ വിലയിരുത്തലുകള്‍ തികച്ചും വ്യക്തിപരമാണെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.

ഇത് രണ്ടാം തവണയാണ് മനീഷ് തിവാരി അഗ്നിപഥിനെ പിന്തുണച്ച്‌ രംഗത്ത് വരുന്നത്.

മനീഷ് എഴുതിയ ലേഖനം അനുസരിച്ച്‌, അഗ്നിപഥിന് പ്രതിരോധ രംഗത്ത് ഒരു കാതലായ മാറ്റം കൊണ്ടുവരാന്‍ കഴിയും. സംയുക്ത സേനാമേധവി നിയമനവും തിയേറ്റര്‍ കമാന്‍ഡ് രൂപീകരണവും സേനയെ കൂടുതല്‍ ശക്തിപ്പെടുത്തും. ഭാവിയില്‍, യുദ്ധഭൂമിയിലെ മനുഷ്യരുടെ എണ്ണം കുറയുകയും കൂടുതല്‍ ആയുധങ്ങളും സാങ്കേതികവിദ്യകളും വരികയും ചെയ്യും. അഞ്ചാം തലമുറ യുദ്ധത്തിന് അഗ്നിപഥ് നിയമനങ്ങള്‍ ഏറെ സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഈ അഭിപ്രായം തികച്ചും വ്യക്തമാണെന്നും പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ലെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. അഗ്നിപഥ് പദ്ധതി ദേശവിരുദ്ധവും യുവജനവിരുദ്ധവുമാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *