ഉദയ്പൂര്‍ കൊലപാതകത്തെ അപലപിച്ച്‌ അജ്മീര്‍ ദര്‍ഗ മേധാവി

ജയ്പൂര്‍: ഉദയ്പൂരില്‍ തയ്യല്‍ക്കാരന്റെ കൊലപാതകത്തെ അപലപിച്ച്‌ അജ്മീര്‍ ദര്‍ഗ മേധാവി സൈനുല്‍ ആബിദീന്‍ അലി ഖാന്‍.

രാജ്യത്ത് താലിബാന്‍ ചിന്താഗതി ഉണ്ടാകാന്‍ ഇന്ത്യയിലെ ഒരിക്കലും അനുവദിക്കില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ‘ഒരു മതവും മനുഷ്യരാശിക്കെതിരായ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നില്ല. പ്രത്യേകിച്ച്‌ ഇസ്‍ലാം മതത്തില്‍. എല്ലാ മതങ്ങളും പഠിപ്പിക്കുന്നത് സമാധാനത്തിന്റെ ഉറവിടങ്ങളായി പ്രവര്‍ത്തിക്കാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

‘ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ട ഭയാനകമായ വീഡിയോയില്‍ പാവപ്പെട്ട മനുഷ്യനെ ചിലര്‍ ക്രൂരമായി കൊലപ്പെടുത്തിരിക്കുകയാണ്. ഇസ്ലാമിക ലോകത്ത് ശിക്ഷാര്‍ഹമായി കാണുന്ന പാപമാണിത്. പ്രതികള്‍ അക്രമത്തിന്റെ പാതയിലൂടെ മാത്രം പരിഹാരം കണ്ടെത്തുന്ന ചില തീവ്രവാദ ഗ്രൂപ്പുകളുടെ ഭാഗമാണ്. ഈ പ്രവൃത്തിയെ ശക്തമായി നിരുത്സാഹപ്പെടുത്തുകയും അവര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുകയും ചെയ്യുന്നെന്നും സൈനുല്‍ ആബിദീന്‍ അലി ഖാന്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *