ന​ഗ്നചിത്രം കൈമാറാന്‍ പ്രേരിപ്പിച്ച യുവാവ് അറസ്റ്റില്‍

മലപ്പുറം; പെണ്‍കുട്ടിയുമായി വാട്സ്‌ആപ്പിലൂടെ സൗഹൃദം സ്ഥാപിച്ച്‌ ന​ഗ്നചിത്രം കൈമാറാന്‍ പ്രേരിപ്പിച്ച യുവാവ് അറസ്റ്റില്‍.

തിരുവനന്തപുരം പൂന്തുറ പഴഞ്ചിറ അമ്ബലത്തിന് സമീപം പറവന്‍കുന്ന് നസീം ആണ് (21) പോക്‌സോ കേസില്‍ അറസ്റ്റിലായത്.

വാട്സ്‌ആപ്പ് വഴിയാണ് നസീം പെണ്‍കുട്ടിയുമായി അടുക്കുന്നത്. തുടര്‍ന്ന് ഇയാളുടെ നഗ്‌നചിത്രങ്ങള്‍ പെണ്‍കുട്ടിക്ക് അയക്കുകയും നഗ്‌നചിത്രങ്ങള്‍ കൈമാറാന്‍ പ്രേരിപ്പിക്കുകയുമായിരുന്നു. ഇതിനിടയില്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പണവും ആഭരണങ്ങളും കൈക്കലാക്കാനും ശ്രമം നടത്തി. കുട്ടിയുടെ സ്വഭാവത്തിലെ വ്യത്യാസം ശ്രദ്ധയില്‍പ്പെട്ട വീട്ടുകാര്‍ വിശദമായി ചോദിച്ചപ്പോഴാണ് കാരണം മനസ്സിലാക്കിയത്.

തുടര്‍ന്നാണ് വീട്ടുകാര്‍ കുറ്റിപ്പുറം പൊലീസില്‍ പരാതി നല്‍കിയത്. കുറ്റിപ്പുറം ഇന്‍സ്‌പെക്ടര്‍ ശശീന്ദ്രന്‍ മേലേയിലാണ് നസീമിനെ അറസ്റ്റ് ചെയ്തത്. സബ് ഇന്‍സ്‌പെക്ടര്‍ മധു, സിവില്‍പോലീസ് ഓഫീസര്‍മാരായ അലക്‌സ് സാമുവല്‍, ജോസ്പ്രകാശ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *