തിരുവനന്തപുരം: അനധികൃത ബ്രൂവറികൾ അനുവദിക്കാനുള്ള നീക്കത്തിനെതിരായ ഹർജിയിൽ സർക്കാരിന് തിരിച്ചടി. ക്രമക്കേട് നടന്നിട്ടില്ലെന്നും ഹർജി തള്ളണമെന്നുള്ള സർക്കാർ ഹർജി വിജിലൻസ് കോടതി തള്ളി. ഇതോടെ കേസുമായി ബന്ധപ്പെട്ട രേഖകൾ ഹർജിക്കാരനായ രമേശ് ചെന്നിത്തലയ്ക്ക് നൽകണം.
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ബ്രൂവറികള്‍ അനുവദിക്കാനുള്ള നീക്കത്തിനു പിന്നില്‍ അഴിമതിയുണ്ടെന്നാരോപിച്ചാണ് അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല കോടതിയെ സമീപിച്ചത്. മുഖ്യമന്ത്രിയുടെ താല്പര്യ പ്രകാരം മുൻ എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണൻ അനധികൃതമായി തീരുമാനമെടുത്തെന്നും ഇത് അഴിമതിയാണെന്നുമാണ് രമേശ് ചെന്നിത്തലയുടെ ആരോപണം. കേസിൽ ജൂലൈ 17ന് വിസ്താരം തുടങ്ങും.
