കേരള പൊലീസ് ലോകത്തിന് തന്നെ മാതൃക; സേന കാലത്തിനൊത്ത് മാറിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസ് സേന കാലത്തിനൊത്ത് മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

കേരള പൊലീസില്‍ ചേരുന്നവരില്‍ പ്രൊഫഷണലുകള്‍ ഉള്‍പ്പടെയുണ്ട്. കേരളാ പൊലീസ് ലോകത്തിന് തന്നെ മാതൃകയായി മാറിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പേരൂര്‍ക്കട എസ്‌എപി ഗ്രൗണ്ടില്‍ നടന്ന പൊലീസ് ഡ്രൈവര്‍ കോണ്‍സ്റ്റബിള്‍മാരുടെ പാസ്സിങ് ഔട്ട് പരേഡ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് അധ്യക്ഷത വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *