ഓണപ്പൂക്കളത്തിനുള്ള പൂവും പച്ചക്കറികളും വീടുകളില്‍ തന്നെ ഉത്പാദിപ്പിക്കാന്‍ ശ്രമിക്കണം; മന്ത്രി പി. രാജീവ്

ഓണപ്പൂക്കളത്തിനുള്ള പൂവും പച്ചക്കറികളും വീടുകളില്‍ തന്നെ ഉത്പാദിപ്പിക്കാന്‍ ശ്രമിക്കണമെന്ന് മന്ത്രി പി.

രാജീവ്. എല്ലാവരും കാര്‍ഷിക മേഖലയിലേക്ക് ഇറങ്ങുക എന്ന കാഴ്ചപ്പാടാണ് സര്‍ക്കാരിന്റേതെന്നും അദേഹം പറഞ്ഞു. കളമശേരിയില്‍ ഓണ്‍ലൈന്‍ കര്‍ഷക വിപണനകേന്ദ്രം ഒരുക്കുമെന്നും കെ- ഡിസ്‌കുമായി സഹകരിച്ച്‌ നടപ്പാക്കുന്ന പദ്ധതിയിലൂടെ വിഷരഹിത പച്ചക്കറികള്‍ ജനങ്ങളിലേക്ക് എത്തിക്കാനും കര്‍ഷകര്‍ക്ക് വിപണി ഉറപ്പാക്കാനും സാധിക്കുമെന്നും മന്ത്രി പറഞ്ഞു. ആലങ്ങാട് നീറിക്കോട് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു മന്ത്രി.

ഏലൂര്‍ മുന്‍സിപ്പല്‍ വൈസ് ചെയര്‍മാന്‍ ലീലാ ബാബു, ആലങ്ങാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത പുരുഷന്‍, കരുമാല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീലത ലാലു, കടുങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തില്‍, വരാപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൊച്ചുറാണി ജോസഫ്, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ആര്‍. രാധാകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ യേശുദാസ് പറപ്പിള്ളി, കെ.വി. രവീന്ദ്രന്‍, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ജയശ്രീ ഗോപീകൃഷ്ണന്‍, വാര്‍ഡ് കൗണ്‍സിലര്‍ വി.ബി. ജബ്ബാര്‍, കൊങ്ങോര്‍പ്പിള്ളി സര്‍വീസ് കോ- ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്‍ര് കെ.ജി. ഹരി, നീറിക്കോട് സര്‍വീസ് കോ- ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് പി.എ. ജോളി, ആലങ്ങാട് സര്‍വീസ് കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് സി.എസ്. ദിലീപ് കുമാര്‍, ആത്മ ജില്ലാ തല ഉപദേശക സമിതി അംഗം കെ.കെ. സുബ്രമണ്യന്‍, കാര്‍ഷിക വികസന സമിതി പ്രതിനിധി എം.കെ. ബാബു, ജില്ലാതല കര്‍ഷക അവാര്‍ഡ് ജേതാവ് ഡേവിസ് ചക്കിശേരി, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ എ. രാജി ജോസ്, വൈറ്റില നെല്ല് ഗവേഷണ കേന്ദ്രം അസിസ്റ്റന്റ് പ്രഫ. ദീപ തോമസ്, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ തോമസ് സാമുവല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു

Leave a Reply

Your email address will not be published. Required fields are marked *