തിരുവനന്തപുരം ∙ കെഎസ്ആര്‍ടിസിയില്‍ ജീവനക്കാരുടെ ഡ്യൂട്ടി പാറ്റേണില്‍ വലിയ മാറ്റം വരുത്തി സിംഗിള്‍ ഡ്യൂട്ടി സമ്ബ്രദായം കൊണ്ടുവരുന്ന നടപടികള്‍ തുടങ്ങി.
ശനിയാഴ്ച സിഎംഡിയും ഗതാഗത സെക്രട്ടറിയുമായ ബിജുപ്രഭാകര്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് തീരുമാനം. കഴിഞ്ഞ ദിവസം മന്ത്രി ആന്റണി രാജുവും ഇതുസംബന്ധിച്ച് സൂചന നല്‍കിയിരുന്നു.
നിലവില്‍ 16 മണിക്കൂര്‍ ജോലി ചെയ്യുമ്ബോള്‍ ഡബിള്‍ ഡ്യൂട്ടിയായാണ് കണക്കാക്കുന്നത്. ഇതില്‍ 12 മണിക്കൂര്‍ വരെ സിംഗിള്‍ ഡ്യൂട്ടിയായും ബാക്കി 4 മണിക്കൂറിന്, അധിക ജോലിയായി കണക്കാക്കി അടിസ്ഥാന ശമ്ബളവും ഡിഎയുമായി ഇരട്ടി തുക നല്‍കുമെന്നതാണ് പുതിയ രീതി . ഇതില്‍ തൊഴിലാളികള്‍ക്കും എതിര്‍പ്പുണ്ടാകില്ലെന്ന സൂചനയാണ് മാനേജ്മെന്റ് നല്‍കുന്നത്.
ആറ്റിങ്ങല്‍, കണിയാപുരം ഡിപ്പോകളില്‍ ഇത് പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യം നടപ്പാക്കും. ഇപ്പോഴുള്ള ഡ്യൂട്ടി സമ്ബ്രദായം മാറ്റിയില്ലെങ്കില്‍ കൂടുതല്‍ സര്‍വീസുകള്‍ നടത്താനാകില്ലെന്ന നിലപാടിലാണ് മാനേജ്മെന്റ് സിംഗിള്‍ ഡ്യൂട്ടിയിലേക്കു വരുന്നത്. ഡബിള്‍ ഡ്യൂട്ടി ചെയ്താല്‍ പിറ്റേദിവസം ജീവനക്കാര്‍ക്ക് വിശ്രമം എന്നതാണ് ഇപ്പോഴത്തെ രീതി.
ഇതുമൂലം ഡിപ്പോകളില്‍ ജീവനക്കാരെ കിട്ടാതെ 500 വണ്ടികള്‍ ദിവസവും സര്‍വീസിന് അയയ്ക്കാന്‍ കഴിയുന്നില്ല. 12 മണിക്കൂര്‍ ജോലി ചെയ്താല്‍ ആഴ്ചയില്‍ ഒരു അവധിയൊഴിച്ച് ബാക്കി ദിവസങ്ങളിലെല്ലാം ഡ്യൂട്ടിക്കെത്തുന്ന രീതിയാണ് മാനേജ്മെന്റ് മുന്നോട്ടുവയ്ക്കുന്നത്.
