42 റമ്ബുട്ടാന്‍ മരങ്ങള്‍ക്ക് രണ്ടുലക്ഷത്തി പന്ത്രണ്ടായിരം പുതച്ചുമൂടി,​ സുരക്ഷിതമായി

പന്തളം: പന്തളം കടയ്ക്കാട് കരിമ്ബ് വിത്ത് ഉത്പാദന കേന്ദ്രത്തിലെ ഒരേക്കറില്‍ നട്ടുവളര്‍ത്തിയ 42 റമ്ബൂട്ടാന്‍ മരങ്ങളിലെ കായ്കള്‍ ലേലം ചെയ്തു.

ലേലം എടുത്തത് ചെങ്കോട്ട സ്വദേശി കുമാറാണ്. ഇത്തവണ 2 ലക്ഷത്തി പന്ത്രണ്ടായിരം രൂപയ്ക്കാണ് ലേലം ചെയ്തത് നല്‍കിയത്.ചിലതില്‍ പഴുത്ത് തുടങ്ങിയിട്ടുണ്ട്. വല ഇട്ട് നിറുത്തിയിരിക്കുകയാണ് ഇവ .15മരങ്ങളിലെ കായ്കള്‍ വിളഞ്ഞെങ്കിലും പഴുത്ത് വിളവെടുക്കാന്‍ ഒരാഴ്ച കൂടിയെങ്കിലും വേണ്ടിവരും. പക്ഷികളിലും മറ്റ് ജീവികളില്‍ നിന്നും സുരക്ഷിതമായി സംരക്ഷിച്ച്‌ വല ഇട്ട് നിറുത്തിയിരിക്കുകയാണ് റമ്ബൂട്ടാന്‍ കായ്കളെ.

എന്‍ 18 ഇനത്തില്‍പ്പെട്ടത്

എന്‍ 18 ഇനത്തിന്‍ പെട്ടതാണ് അത്യുത്പാദന ശേഷിയുള്ള ഇനമാണ് ഇവിടെയുള്ളത് .മലേഷ്യന്‍ ഫലമായ റമ്ബൂട്ടന്‍ ഇപ്പോള്‍ നമ്മുടെ നാട്ടിലും വ്യാപകമായി ആളുകള്‍ നട്ടുവളര്‍ത്തുന്നു. മറ്റ് പല ഫലങ്ങളും വാങ്ങാന്‍ എത്തുന്ന കച്ചവടക്കാര്‍ റമ്ബൂട്ടാന്‍ പൂത്ത് കായ്കളാകുന്നതോടെ വന്ന് വിലപറഞ്ഞ് ഉറപ്പിച്ചിട്ടു പോകും. വാങ്ങുന്നവര്‍ തന്നെ പകുതി വിളവാകുമ്ബോള്‍ നൈലോണ്‍ നിര്‍മ്മിതവലകള്‍ കൊണ്ട് മൂടിഇട്ട് സുരക്ഷിതമായി നിറുത്തും. പഴുക്കുമ്ബോള്‍ വിളവെടുപ്പ് തുടങ്ങും. ഫാമില്‍ 20 എണ്ണത്തിലേ വല ഇട്ടിട്ടുള്ളൂ. ബാക്കി പാകമായി വരുന്നതേയുള്ളു. അപ്പോള്‍ അതിനും വല ഇടും.

15 ഏക്കറില്‍ കരിന്പ് കൃഷി

25 ഏക്കറുള്ള ഫാമില്‍ 15 ഏക്കറില്‍ കരിമ്ബ് കൃഷി ചെയ്യുന്നു. ഇത് വിളയുമ്ബോള്‍ വെട്ടി ഇവിടെ തന്നെ ആട്ടി പന്തളം ശര്‍ക്കര എന്ന പേരില്‍ വില്പന നടത്തും.വിവിധയിനം ഗോക്കളേയും വളര്‍ത്തുന്നു. കൂടാതെ തേങ്ങകള്‍ പാകി കിളിര്‍പ്പിച്ച്‌ തെങ്ങും തയ്യ്,​ കരുമുളക് വള്ളി പാവല്‍, പടവലം, പയര്‍, വഴുതന, പച്ചമുളക്, ഏത്തവാഴ ഉള്‍പ്പെടെ പല തരം വാഴയും കാര്‍ഷിക വിളകളും കൃഷി ചെയ്യ്ത് വിത്തുകള്‍ ശേഖരിച്ച്‌ കൃഷി ഭവനുകളിലൂടെ വിതരണം ചെയ്യുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *