ഗാന്ധി ചിത്രം തകര്‍ത്തതില്‍ എസ്‌എഫ്‌ഐക്ക് പങ്കില്ലെന്ന പോലീസ് റിപ്പോര്‍ട്ട് അവിശ്വസനീയമെന്ന് കെ സി വേണുഗോപാല്‍

രാഹുല്‍ഗാന്ധിയുടെ വയനാട് ഓഫീസിലെ ഗാന്ധി ചിത്രം തകര്‍ത്തതില്‍ എസ് എഫ് ഐക്ക് പങ്കില്ലെന്ന പോലീസ് റിപ്പോര്‍ട്ട് അവിശ്വസനീയമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍.

മുഖ്യമന്ത്രിയുടെ കഥക്ക് പോലീസ് ഒരുക്കിയ തിരക്കഥയാണ് ഗാന്ധി ചിത്രം തകര്‍ത്തതിന് പിന്നിലെ പ്രചാരണമെന്നും അദ്ദേഹം പറഞ്ഞു. എസ് എഫ് ഐക്കാര്‍ ഓഫീസില്‍ കയറിയത് പിന്നിലൂടെയാണ്. അക്രമികളെ പോലീസ് പുറം തട്ടി പ്രോത്സാഹിപ്പിക്കുന്ന ദൃശ്യങ്ങളുണ്ട്. അക്രമ സംഭവം നടക്കുമ്ബോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അവിടെയില്ലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഓഫീസ് സ്റ്റാഫുകളെ മര്‍ദ്ദിച്ചവശരാക്കിയതില്‍ യാതൊരു നടപടിയുമുണ്ടായില്ല. കേസെടുക്കുമെന്ന് പറഞ്ഞ് തങ്ങളെ പേടിപ്പിക്കേണ്ട. വാദിയെ പ്രതിയാക്കാനുള്ള ശ്രമത്തിനെതിരെ പ്രതിഷേധമുയര്‍ന്നേക്കും. എസ്ഡിപിഐക്കാര്‍ എ കെ ജി സെന്ററിലെത്തിയതിനെ കുറിച്ച്‌ സിപിഎം വിശദീകരിക്കണമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *