ലൈംഗിക കുറ്റകൃത്യങ്ങളില്‍ പരാതി നല്‍കുന്നതിനുള്ള കാലതാമസം പരിഗണിക്കേണ്ടതില്ല- ഹൈക്കോടതി

കൊച്ചി: ലൈംഗിക കുറ്റകൃത്യങ്ങളില്‍ പരാതി നല്‍കുന്നതിനുള്ള കാലതാമസം പരിഗണിക്കേണ്ടതില്ലെന്ന് ഹൈക്കോടതി. പോക്സോ കേസിലെ കീഴ്കോടതി ഉത്തരവിനെതിരെ പത്തനാപുരം സ്വദേശി നല്‍കിയ അപ്പീലാണ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ നിരീക്ഷണം.

ഇരയുമായി ബന്ധപ്പെട്ട് നിരവധി ഘടകങ്ങള്‍ ഇതില്‍ പരിഗണിക്കേണ്ടതുണ്ടെന്ന് കോടതി വിലയിരുത്തി.

മറ്റ് കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടുന്ന കേസിലെ കാലതാമസവുമായി താരതമ്യം ചെയ്യാനാകില്ല കേസിന്‍റെ വസ്തുതകളിലോ യാഥാര്‍ത്യങ്ങളിലോ ദുരൂഹതയുണ്ടെങ്കില്‍ മാത്രമേ കാലതാമസം എന്നത് പരിഗണിക്കേണ്ടതുള്ളുവെന്ന് ഹൈക്കോടതി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *