ബിജെപിയില്‍ തൃപ്‌തരല്ലാത്ത എല്ലാവരും ഞങ്ങള്‍ക്ക് വോട്ട് ചെയ്യണം :അരവിന്ദ് കെജ്‌രിവാള്‍ ​​​​​​​

അഹമ്മദാബാദ്: ബിജെപിയില്‍ തൃപ്‌തരല്ലാത്തവരെല്ലാം ആം ആദ്‌മി പാര്‍ട്ടിക്ക് വോട്ട് ചെയ്യണമെന്ന് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍.

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ അഹമ്മദാബാദില്‍ ഒരു പൊതുപാരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു എഎപി ദേശീയ കണ്‍വീനര്‍ കൂടിയായ കെജ്‌രിവാളിന്റെ പ്രസ്‌താവന.

വൃത്തികെട്ട രാഷ്‌ട്രീയം കളിക്കാനോ, അഴിമതി നടത്താനോ അല്ല ഞങ്ങളിവിടെ വന്നിരിക്കുന്നത്. ജനങ്ങളെ സഹായിക്കാനാണ്. ഡെല്‍ഹിയിലും പഞ്ചാബിലും ഉള്‍പ്പടെ മികച്ച പ്രവര്‍ത്തനമാണ് ഞങ്ങള്‍ കാഴ്‌ച വെക്കുന്നത്. കോണ്‍ഗ്രസിന് വേണ്ടി നിങ്ങള്‍ വോട്ട് പാഴാക്കരുത്. ബിജെപിയുടെ പ്രവര്‍ത്തനങ്ങളില്‍ തൃപ്‌തരല്ലാത്തവര്‍ ഞങ്ങള്‍ക്ക് വോട്ടു ചെയ്യണം; കെജ്‌രിവാള്‍ ആവശ്യപ്പെട്ടു.

വരാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ ആം ആദ്‌മി പാര്‍ട്ടിയുടെ വിജയത്തില്‍ ആത്‌മവിശ്വാസവും പ്രതീക്ഷയും പ്രകടിപ്പിച്ച ഡെല്‍ഹി മുഖ്യമന്ത്രി ഗുജറാത്തില്‍ പാര്‍ട്ടി വികസിക്കുകയാണെന്നും പറഞ്ഞു. ബിജെപിയുടെ ഭരണം ജനങ്ങള്‍ക്ക് മടുത്തിരിക്കുകയാണ്. തങ്ങള്‍ക്ക് പകരമാകാന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്ന് ബിജെപി വിശ്വസിക്കുന്നു. ഈ സമയത്ത് ജനങ്ങള്‍ പ്രതീക്ഷ വെക്കുന്നത് എഎപിയിലാണെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *