തിരുവനന്തപുരം : നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് ഏതെങ്കിലും ഒരു കമ്ബനിയോട് പ്രത്യേക മമതയോ വിദ്വേഷമോ ഇല്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്.
കൂളിമാട് പാലം തകര്‍ന്നതില്‍ കരാറുകാര്‍ക്ക് എതിരെ എന്തുകൊണ്ട് നടപടിയില്ലെന്ന് പ്രതിപക്ഷ നേതാവ് സഭയില്‍ ചോദിച്ചു. ഊരാളുങ്കല്‍ കമ്ബനിയുടെ സേവനം ആവശ്യപ്പെട്ട് പ്രതിപക്ഷ എം എല്‍ എമാര്‍ ഉള്‍പ്പെടെ കത്ത് നല്‍കിയിട്ടുണ്ടെന്നും നിയമസഭയില്‍ മന്ത്രി ചൂണ്ടിക്കാട്ടി.
നിര്‍മ്മാണത്തിനിടെ കൂളിമാട് പാലം തകര്‍ന്നത് ഗൗരവമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിച്ചു. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ മാലയിട്ട് സ്വീകരിക്കുന്നതല്ല സര്‍ക്കാര്‍ നയമെന്നും മന്ത്രി മുഹമ്മദ് റിയാസ് ചോദ്യോത്തര വേളയില്‍ വിശദീകരിച്ചു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഏതെങ്കിലും ഒരു കമ്ബനിയോട് പ്രത്യേക മമതയോ വിദ്വേഷമോ സര്‍ക്കാരിനില്ലെന്നും മന്ത്രി വ്യക്തമാക്കി.
സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഭാഗമായ കല്ലിടല്‍ നിര്‍ത്തി ഉത്തരവിറക്കിയിട്ടില്ലെന്ന് മന്ത്രി കെ രാജന് രേഖാമൂലം സഭയെ അറിയിച്ചു. സംസ്ഥാനത്ത് ഡിജിറ്റല്‍ റീസര്‍വേ നാലു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുമെന്നും മന്ത്രി വ്യക്തമാക്കി
2022 അവസാനമോ 2023ആദ്യ മാസങ്ങളിലോ ആദ്യ കപ്പല്‍ എത്താന്‍ ആകും വിധം വിഴിഞ്ഞം തുറമുഖം നിര്‍മാണത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കാന്‍ അദാനി കമ്ബനിക്ക് നിര്‍ദേശം നല്‍കിയതായി മന്ത്രി അഹമ്മദ് ദേവര്‍കോവിലും സഭയെ രേഖാമൂലം മന്ത്രി അറിയിച്ചു.
