സില്‍വര്‍ലൈന്‍ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍.
പദ്ധതി വേഗത്തിലാക്കാന്‍ ചീഫ് സെക്രട്ടറി റെയില്‍വെ ബോര്‍ഡ് ചെയര്മാന് കത്തെഴുതി. ഇതിന് റെയില്‍വെ ബോര്‍ഡില്‍ നിന്നും ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘സാമൂഹികാഘാതപഠനം പൂര്‍ത്തിയാക്കും.
അതിരുകല്ലുകള്‍ സ്ഥാപിച്ചും ജിയോ ടാഗിംഗ് വഴിയുമാണ് സാമൂഹിക ഘാത പഠനം നടത്തുന്നത്. അതിരുകല്ലിടല്‍ അവസാനിപ്പിച്ചിട്ടില്ല. നിക്ഷേപ പൂര്‍വ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നല്കി. ഭൂമി ഏറ്റെടുക്കല്‍ നടപടിക്ക് ധനകാര്യ മന്ത്രിയുടെ കത്ത് ലഭിച്ചു. ജനങ്ങളുടെ ആശങ്ക പരിഹരിച്ച് ജനപിന്തുണയോടെ പദ്ധതി നടപ്പിലാക്കും’, മുഖ്യമന്ത്രി രേഖാമൂലം മറുപടി നല്കി.
