പൊടിക്കാറ്റ്; സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ ജാഗ്രതാ നിര്‍ദേശം

റിയാദ്: സൗദി അറേബ്യയില വിവിധ ഭാഗങ്ങളില്‍ ശക്തമായ പൊടിക്കാറ്റ് വീശി. പൊടിക്കാറ്റ് അടുത്ത ദിവസങ്ങളിലും തുടരാന്‍ ഇടയുണ്ടെന്നും ആരോഗ്യ സുരക്ഷാനടപടികള്‍ കൈക്കൊള്ളണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും സിവില്‍ ഡിഫന്‍സ് അതോറിറ്റിയും മുന്നറിയിപ്പ് നല്‍കി.

ദക്ഷിണ സൗദിയിലെ ജീസാന്‍ മേഖലയിലാണ് പൊടിക്കാറ്റ് വീശിയത്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും അന്തരീക്ഷത്തില്‍ പൊടിനിറഞ്ഞത് മൂലം കാഴ്ച മങ്ങിയതിനാല്‍ റോഡുകളില്‍ ഗതാഗതം മന്ദഗതിയിലായിരുന്നു.

പൊടിപടലങ്ങളും അതുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങളും തടയാന്‍ എല്ലാവരോടും കൂടുതല്‍ ശ്രദ്ധ പാലിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി.

ജീസാന്‍ നഗരത്തിലും ഫറസാന്‍ ദ്വീപുകളിലും ബെയ്ഷ്, ദര്‍ബ്, ഹര്‍സ്, അല്‍ഹാരിദ, അല്‍അര്‍ദ, അല്‍ദായര്‍, അയ്ദാബി, ഹറൂബ്, ഫിഫ, ദാമദ്, സബ്യ, അബു ആരിഷ്, ഉഹുദ് അല്‍ മുസാരിഹ, സ്വാമിത, തുവാല്‍, തീരപ്രദേശങ്ങള്‍, ഹൈവേകള്‍ എന്നിവയുള്‍പ്പെടെ വിവിധ ഭാഗങ്ങളിലാണ് പൊടിക്കാറ്റ് അനുഭവപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *