ബസില്‍ കുഴഞ്ഞുവീണ വയോധികനുമായി മാനന്തവാടി – കോഴിക്കോട് കെ.എസ്.ആര്‍.ടി.സി നേരെ പോയത് ഇഖ്‌റ ആശുപത്രിയിലേക്ക്

കോഴിക്കോട്ടേക്ക് പുറപ്പെട്ട ബസ് രാവിലെ പൂളാടിക്കുന്ന് എത്തിയപ്പോള്‍ റൂട്ട് മാറ്റി മലാപ്പറമ്ബ് ബൈപ്പാസിലൂടെ ലൈറ്റിട്ട് ചീറിപ്പാഞ്ഞത് കണ്ടുനിന്നവരെല്ലാം ഒന്നു അതിശയിച്ചു.

ബസ് നേരെ വിട്ടത് ഇഖ്‌റ ആശുപത്രിക്കുള്ളിലേക്ക്. ബസില്‍ കുഴഞ്ഞുവീണ വയോധികനുമായായിരുന്നു ആ ഓട്ടം.

ബസിലുണ്ടായിരുന്ന ഡോക്ടര്‍ ആശുപത്രിയിലേക്ക് വിടണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഒന്നും നോക്കാതെ മാനന്തവാടി ഡിപ്പോയിലെ ഡ്രൈവര്‍ എം.പി. രമേശ് ആശുപത്രിയിലേക്ക് കുതിക്കുകയായിരുന്നു. റോഡിലെ വാഹനങ്ങളെല്ലാം സഹകരിച്ചതിനാല്‍ കൃത്യസമയത്തിന് വയോധികനെ ആശുപത്രിയിലെത്തിച്ചു. യാത്രക്കാരെ കൃത്യസ്ഥലത്ത് എത്തിച്ചശേഷം വയോധികന്റെ വിവരങ്ങള്‍ അന്വേഷിച്ചശേഷമാണ് ബസ് മാനന്തവാടിയിലേക്ക് തിരിച്ചു സര്‍വീസ് നടത്തിയത്. ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് ഡ്രൈവര്‍ രമേശും കണ്ടക്ടര്‍ സി. പ്രദീപും.

Leave a Reply

Your email address will not be published. Required fields are marked *