ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് ‘ആകാശ’ പറന്നു തുടങ്ങാന്‍ ഒരുങ്ങുന്നു

രാകേഷ് ജുന്‍ജുന്‍വാലയുടെ പിന്തുണയുള്ള ഇന്ത്യയിലെ ഏറ്റവും പുതിയ ചെലവുകുറഞ്ഞ എയര്‍ലൈനായ ‘ആകാശ എയര്‍’ ഇനി പറന്നു തുടങ്ങും.

പ്രവര്‍ത്തനം ആരംഭിക്കാന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനില്‍ (ഡിജിസിഎ) നിന്നും എയര്‍ലൈനിന് എയര്‍ ഓപ്പറേറ്റര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. എയര്‍ ഓപ്പറേറ്റര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ച വിവരം ആകാശ എയര്‍ ട്വിറ്ററിലൂടെ പങ്കുവെച്ചു. ഇത് ഒരു സുപ്രധാന നാഴികക്കല്ലാണ് എന്നും വിമാന സര്‍വീസുകള്‍ ഉടനെ ആരംഭിക്കുമെന്നും എയര്‍ലൈന്‍ ട്വിറ്ററില്‍ വ്യക്തമാക്കി.

എല്ലാവര്‍ക്കും വിമാനയാത്ര എന്നതാണ് ആകാശ എയര്‍ലൈന്‍ മുന്നോട്ട് വെക്കുന്ന ആശയം. ഇന്ത്യയിലെ ബജറ്റ് വിമാനകമ്ബനിയായ ഇന്‍ഡിഗോയെക്കാളും കുറഞ്ഞ ടിക്കറ്റ് നിരക്കില്‍ സര്‍വീസ് നടത്തുമെന്നാണ് ആകാശയുടെ അവകാശവാദം.

കോടീശ്വരനായ രാകേഷ് ജുന്‍ജുന്‍വാലയുടെയും ഇന്‍ഡിഗോയുടെ മുന്‍ പ്രസിഡന്റ് ആദിത്യ ഘോഷിന്റെയും പിന്തുണയുള്ള ആകാശ എയര്‍ലൈന്‍ 2021 ഓഗസ്റ്റിലാണ് സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തില്‍ നിന്ന് നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് (എന്‍ഒസി) നേടിയത്. ആകാശ എയര്‍ലൈന്‍ ഇതിനകം 72 ബോയിംഗ് 737 മാക്‌സ് വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. അതില്‍ 19 എണ്ണം 189 സീറ്റുകളുള്ള MAX-8 ഉം 53 വിമാനങ്ങള്‍ ഉയര്‍ന്ന ശേഷിയുള്ള ബോയിംഗ് 737 MAX-8-200 ഉം ആയിരിക്കും. വിമാനത്തില്‍ അധിക ലെഗ് സ്പേസുള്ള സീറ്റുകള്‍ ഉണ്ടായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *