അമേരിക്കയില്‍ ആകാശം പച്ചനിറത്തിലായി, പിന്നാലെ ആഞ്ഞടിച്ച്‌ കൊടുങ്കാറ്റ്

അമേരിക്ക: അമേരിക്കയില്‍ പലയിടത്തും പച്ചനിറത്തില്‍ ആകാശം പ്രത്യക്ഷപ്പെടുന്നത് ആശങ്കയ്ക്ക് ഇടയാക്കി.

തെക്കന്‍ ഡക്കോട്ട സംസ്ഥാനത്തെ ആകാശമാണ് പ്രധാനമായും വിചിത്രമായി പച്ചയായത്. അമേരിക്കയുടെ പടിഞ്ഞാറന്‍ തീരത്തുള്ള ഒരു സംസ്ഥാനമാണിത്. നെബ്രാസ്ക, മിനസോട്ട, ഇല്ലിനോയിസ് എന്നീ സംസ്ഥാനങ്ങളിലും പച്ചനിറത്തിലുള്ള ആകാശം ചിലയിടങ്ങളില്‍ ദൃശ്യമായി. ഇതിന്‍റെ ചിത്രങ്ങളും വീഡിയോകളും ഉടന്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി, ഇത് കൗതുകകരവും രസകരവുമായ ചര്‍ച്ചകള്‍ക്ക് കാരണമായി.

തെക്കന്‍ ഡക്കോട്ടയില്‍ വീശിയടിച്ച ഡെറെക്കോ എന്ന വലിയ കൊടുങ്കാറ്റാണ് ഇതിന് കാരണമായത്. മണിക്കൂറില്‍ 159 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ച കൊടുങ്കാറ്റില്‍ 400 കിലോമീറ്ററിലധികം നാശനഷ്ടമുണ്ടായി. തെക്കന്‍ ഡക്കോട്ടയിലെ സിയൂക്സ് ഫാള്‍സ് എന്ന പട്ടണത്തില്‍ കാറ്റ് ആഞ്ഞുവീശുന്നതിനു മുന്‍പായാണ് ആകാശം പച്ചനിറത്തിലായത്. അമേരിക്കന്‍ സമയം ഉച്ചകഴിഞ്ഞ് 2.30 ഓടെയായിരുന്നു സംഭവം. ഒരേ ദിശയില്‍ പോകുകയും ദീര്‍ഘകാലം നീണ്ടുനില്‍ക്കുകയും ചെയ്യുന്ന ഒരു കൊടുങ്കാറ്റിനെ ഡെറിക്കോ എന്ന് വിളിക്കുന്നു. മെയ്, ജൂണ്‍, ജൂലൈ മാസങ്ങളിലാണ് ഡെറെക്കോ കാണപ്പെടുന്നത്. സാധാരണയായി നീല നിറമുള്ള ആകാശം, കഠിനമായ കൊടുങ്കാറ്റിനും കനത്ത മഴയ്ക്കും മുമ്ബ് നിറം മാറിയേക്കാം.

കടും ചുവപ്പ്, പര്‍പ്പിള്‍, ഇരുണ്ട നിറങ്ങള്‍ സാധാരണയായി ആകാശത്തിന് സംഭവിക്കുന്നത് സാധാരണയായി കണ്ടുവരാറുണ്ട്. എന്നാല്‍ ചില അന്തരീക്ഷ കണങ്ങള്‍ സൂര്യപ്രകാശവുമായി എങ്ങനെ പ്രവര്‍ത്തനം നടത്തുന്നു, അതിനെ എങ്ങനെ പ്രതിഫലിപ്പിക്കുന്നു തുടങ്ങിയ കാര്യങ്ങളാല്‍ ചിലപ്പോള്‍ ആകാശം പച്ചപോലെ വിചിത്ര നിറങ്ങള്‍ അണിയാറുണ്ട്. അത്തരമൊരു സംഭവവികാസമാണ് സൗത്ത് ഡക്കോട്ടയില്‍ സംഭവിച്ചതെന്നാണു ശാസ്ത്രജ്ഞര്‍ പറയുന്നത്. ആലിപ്പഴങ്ങള്‍ പൊഴിഞ്ഞുവീഴുന്നതിനു മുന്നോടിയായുള്ള സൂചനയുമാകാം ഹരിത വര്‍ണമുള്ള ആകാശമെന്ന് നാഷനല്‍ വെതര്‍ സര്‍വീസ് പറയുന്നു. എന്നാല്‍ ഇന്നലെ ആലിപ്പഴങ്ങള്‍ ഒന്നും പടിഞ്ഞാറന്‍ യുഎസ് മേഖലയില്‍ വീണില്ല.

Leave a Reply

Your email address will not be published. Required fields are marked *