കെ.എസ്.ആര്.ടി.സിയുടെ സ്വീപ്പര്‍, ഗാരിജ് മസ്ദൂര്‍, പ്യൂണ്‍/അറ്റന്‍ഡര്‍ വിഭാഗക്കാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കൊപ്പം ആദ്യഘട്ടത്തില്‍ തന്നെ ശമ്ബളം ഉറപ്പാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.
കരാറുകാര്‍ക്കും ഇത് ബാധകമാണ്. സാധ്യമെങ്കില്‍ ഓഗസ്റ്റ് അഞ്ചിനോ പത്തിനോ അടുത്ത മാസത്തെ ശമ്ബളം ഉറപ്പാക്കണം. സാധാരണ ജീവനക്കാര്‍ക്ക് ശമ്ബളം നല്‍കാതെ മേലുദ്യോഗസ്ഥര്‍ക്ക് ശമ്ബളം നല്‍കരുതെന്ന മുന്‍ ഉത്തരവ് ഭേദഗതി ചെയ്താണു നിര്‍ദ്ദേശം.
ശമ്ബളം വൈകുന്നതിനെതിരെ ആര്. ബാജി തുടങ്ങി ജീവനക്കാര്‍ നല്കിയ ഹര്‍ജിയിലാണു ജസ്റ്റിസ് ദേവന് രാമചന്ദ്രന്റെ ഉത്തരവ്. മാസങ്ങള്‍ക്ക് ശേഷം 3.51 കോടി രൂപ മിച്ചം ലഭിച്ചതായി കെ.എസ്.ആര്.ടി.സി കോടതിയെ അറിയിച്ചു. കെ.എസ്.ആര്.ടി.സി ഓഫീസ് വളപ്പിലെ സമരം അവസാനിപ്പിച്ച യൂണിയനുകളെ കോടതി അഭിനന്ദിച്ചു. സ്ഥാപനത്തെ പുനരുജ്ജീവിപ്പിക്കാന്‍ ഇത്തരത്തിലുള്ള പ്രതികരണം ആവശ്യമാണെന്ന് കോടതി പറഞ്ഞു.
