കൊച്ചി: ആര്‍എസ്എസ് ബന്ധം സംബന്ധിച്ച പുതിയ വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ എന്താണ് സംഭവിച്ചതെന്ന് വ്യക്തത വരുത്തേണ്ട ബാധ്യത വി ഡി സതീശനുണ്ടെന്ന് പ്രൊഫ.
കെ വി തോമസ് പറഞ്ഞു. ‘തെളിവുകള്‍ സഹിതമാണ് വെളിപ്പെടുത്തല്‍ പുറത്തുവന്നത്. സതീശന് ഇപ്പോള്‍ കോണ്‍ഗ്രസ് നേതാവ് മാത്രമല്ല, പ്രതിപക്ഷനേതാവുകൂടിയാണ്. അതുകൊണ്ട് വിശദമായി മറുപടി പറയേണ്ടതുണ്ട്’–- കെ വി തോമസ് പറഞ്ഞു.
