തൃശൂര്‍: തളിക്കുളത്ത് ബാറിലുണ്ടായ അക്രമത്തിലും കത്തിക്കുത്തിലും ഒരാള്‍ കൊല്ലപ്പെട്ടു. തളിക്കുളം സ്വദേശി ബൈജു (35) ആണു മരിച്ചത്. ബാറുടമ കൃഷ്ണരാജിന് ഗുരുതരമായി പരുക്കേറ്റു. ബൈജുവിന്റെ സുഹൃത്ത് അനന്തുവിനും കുത്തേറ്റു.
ബൈജുവിന്റെ മൃതദേഹം വെസ്റ്റ് ഫോര്‍ട്ട് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കാറില്‍ എത്തിയ ഏഴംഗ സംഘമാണ് കൊലപാതകം നടത്തിയെന്ന് പൊലീസ് വ്യക്തമാക്കി.
