തുടര്‍ച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. ഇന്നലെയും ഇന്നുമായി 200 രൂപ ഇടിഞ്ഞപ്പോള്‍ കേരളത്തിലെ സ്വര്‍ണവില 37360 രൂപയായി.
ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഇന്ന് 80 രൂപയുടെ ഇടിവും.
ഗ്രാമിന്റെ വില 10 രൂപ കുറഞ്ഞു. ഇന്നലെ 15 രൂപയായിരുന്നു കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 4670 രൂപയാണ്.
കേരളത്തില്‍ 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഇടിഞ്ഞു. 10 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇന്നലെ 15 രൂപ കുറഞ്ഞിരുന്നു. ഒന്‍പതാം തിയതി 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 10 രൂപ ഉയര്‍ന്നിരുന്നു. 18 ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 3855 രൂപയാണ്.
സംസ്ഥാനത്ത് വെള്ളിയുടെ വിലയില്‍ തുടര്‍ച്ചയായി മാറ്റമില്ല. സാധാരണ വെള്ളിയുടെ വില 63 രൂപയാണ്. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില ഒരു ഗ്രാമിന് 100 രൂപയില്‍ തന്നെ ഇപ്പോഴും തുടരുന്നു.
ഇന്ത്യ ബുള്ളിയന്‍ ആന്‍ഡ് ജ്വല്ലേഴ്സ് അസോസിയേഷന്റെ (IBJA) വെബ്സൈറ്റിലെ വിവരങ്ങള്‍ അനുസരിച്ച് ദേശീയ വിപണിയില്‍ ചൊവ്വാഴ്ചത്തെ ക്ലോസിംഗ് വിലയായ 50,878 രൂപയില്‍ നിന്ന് 222 രൂപ കുറഞ്ഞ് 999 പ്യൂരിറ്റിയുള്ള സ്വര്‍ണം 10 ഗ്രാമിന് 50,656 രൂപയില്‍ ആരംഭിച്ചു, അതേസമയം 999 പ്യൂരിറ്റി വെള്ളി കിലോഗ്രാമിന് 55,888 രൂപയിലാണ് ആരംഭിച്ചത്, മുന്‍ ക്ലോസായ 56,097 രൂപയില്‍ നിന്ന് 209 രൂപയാണ് കുറഞ്ഞത്.
മള്‍ട്ടി കൊമ്മോഡിറ്റി എക്സ്ചേഞ്ച് ഓഫ് ഇന്ത്യയില്‍ (MCX) ഗോള്‍ഡ് ഫ്യൂച്ചേഴ്‌സ് 10 ഗ്രാമിന് 74.00 രൂപ (0.15 ശതമാനം) ഉയര്‍ന്ന് 50,531.00 രൂപയിലും, സെപ്റ്റംബര്‍ ഡെലിവറിക്കുള്ള വെള്ളി കരാര്‍ 56,504.00 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
