ഉത്തര്‍പ്രദേശില്‍ സ്വാതന്ത്ര്യദിന അവധി റദ്ദാക്കി; സ്കൂളുകളും സര്‍ക്കാര്‍ സ്ഥാപനങ്ങളും തുറന്നുപ്രവര്‍ത്തിക്കും

ലക്നോ : ഉത്തര്‍പ്രദേശില്‍ ഇത്തവണ സ്വാതന്ത്ര്യദിന അവധി റദ്ദാക്കി. ചരിത്രത്തില്‍ ആദ്യമായി സ്‌കൂളുകളും കോളേജുകളും സര്‍വ്വകലാശാലകളും സര്‍ക്കാര്‍, സര്‍ക്കാരിതര ഓഫീസുകളും മാര്‍ക്കറ്റുകളുമെല്ലാം സ്വാതന്ത്ര്യദിനത്തില്‍ തുറന്നുപ്രവര്‍ത്തിക്കും.

സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷമായതിനാല്‍ ഓരോ ജില്ലയിലും ഈ വര്‍ഷം പ്രത്യേക പരിപാടിയായി ഈ സ്വാതന്ത്ര്യദിനം ആഘോഷിക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ദീപാവലി കാലത്ത് ചെയ്യുന്നതുപോലെ സ്വാതന്ത്ര്യ ദിനത്തില്‍ പ്രത്യേക ശുചിത്വ യജ്ഞം നടത്തുമെന്ന് ചീഫ് സെക്രട്ടറി ഡിഎസ് മിശ്രയും അറിയിച്ചു.

സ്വാതന്ത്ര്യ സമര സേനാനികളുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ പരിപാടികള്‍ നടത്തണമെന്നും നിര്‍ദേശമുണ്ട്. സ്വാതന്ത്ര്യ ദിന വാരത്തില്‍ ആഴ്ചയില്‍ ഓരോ ദിവസവും വ്യത്യസ്ത പരിപാടികള്‍ വേണം. സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ കേവലം ഒരു ഔദ്യോഗിക പരിപാടിയായി ചുരുക്കരുത്. ജനങ്ങള്‍ അതില്‍ പങ്കെടുക്കണമെന്നും നിര്‍ദേശമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *