മലപ്പുറം: മഞ്ചേരിയില്‍ പോക്‌സോ കേസില്‍ ഉള്‍പ്പെട്ട മദ്രസ അദ്ധ്യാപകന് ഏഴ് വര്‍ഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ.
കൊഴിഞ്ഞില്‍ പെരിന്താറ്റില്‍ സ്വദേശി തേറമ്ബന്‍ വീട്ടില്‍ അബൂബക്കറിനെയാണ് മഞ്ചേരി പോക്‌സോ കോടതി ശിക്ഷിച്ചത്.
എട്ട് വയസ് പ്രായമുള്ള പെണ്‍കുട്ടിയെ ഇയാള്‍ മദ്രസയില്‍ വെച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. മഞ്ചേരി മുള്ളമ്ബാറ മദ്രസ അദ്ധ്യാപകനായിരുന്നു അബൂബക്കര്‍. 2016 ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവിലായിരുന്നു പീഡനം. ഒടുവില്‍ പീഡന വിവരം കുട്ടി രക്ഷിതാക്കളെ അറിയിച്ചതോടെ മഞ്ചേരി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.
മാസങ്ങള്‍ക്ക് മുമ്ബ് മലപ്പുറത്ത് മറ്റൊരു മദ്രസ അദ്ധ്യാപകന്‍ പീഡനക്കേസില്‍ അറസ്റ്റിലായിരുന്നു. പെരിന്തല്‍മണ്ണ സ്വദേശി മുഹമ്മദ് ആഷിഖിയാണ് അറസ്റ്റിലായത്. പത്തുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു കേസ്. പ്രതിയുടെ വീട്ടില്‍ മദ്രസ പഠനത്തിനായി പെണ്‍കുട്ടി താമസിച്ചിരുന്നു. ഇതിനിടെ പലദിവസങ്ങളിലായി അദ്ധ്യാപകന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു. 2018ലായിരുന്നു കേസിനാസ്പദമായ സംഭവം.
