കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വീരമൃത്യു വരിച്ചത് 307 രെന്ന് കേന്ദ്ര സര്‍ക്കാര്‍

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വീരമൃത്യു വരിച്ചത് 307 അര്‍ദ്ധ സൈനികരാണെന്ന് കേന്ദ്രസര്‍ക്കാരിന്റെ വെളിപ്പെടുത്തല്‍.

ഇതില്‍ സിആര്‍പിഎഫ്, ബിഎസ്‌എഫ്, ഇന്തോടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ്, സിഐഎസ്‌എഫ്, അസം റൈഫിള്‍സ്, ശശസ്ത്ര സീമാ ബല്‍ എന്നിവയിലെ സേനാംഗങ്ങളും ഉള്‍പ്പെടുന്നു.

കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ആണ് ഈ കണക്കുകള്‍ രാജ്യസഭയില്‍ വ്യക്തമാക്കിയത്. ഡിഎംകെ എംപി കെആര്‍എന്‍ രാജേഷ് കുമാറിന്റെ ചോദ്യത്തിന് മറുപടിയായാണ് ആഭ്യന്തര സഹമന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *