ഗ്യാന്‍വാപി വിഷയം;ഹര്‍ജി തള്ളി സുപ്രീംകോടതി

ഗ്യാന്‍വാപി മസ്ജിദില്‍ കണ്ടെത്തിയെന്ന് പറയുന്ന ശിവലിംഗത്തില്‍ ആരാധന നടത്താന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി(Supreme Court) തള്ളി.ഗ്യാന്‍വാപിയില്‍ സര്‍വെ നടത്തണമെന്ന് ആവശ്യപ്പെട്ട് വാരണാസി കോടതിയെ സമീപിച്ച ഏഴ് സ്ത്രീകളാണ് പുതിയ ഹര്‍ജിയുമായി സുപ്രീംകോടതിയില്‍ എത്തിയത്.ഇതോടൊപ്പം ശിവലിംഗത്തിന്റെ കാര്‍ബണ്‍ ഡേറ്റിങ്ങും ജിപിആര്‍ സര്‍വേയും നടത്തണമെന്നുള്ള ഹര്‍ജിയും സുപ്രീംകോടതി തള്ളി.

Leave a Reply

Your email address will not be published. Required fields are marked *