വയനാട്ടില്‍ ആഫ്രിക്കന്‍ പന്നിപ്പനി; ചെക്ക് പോസ്റ്റുകളില്‍ പരിശോധന

വയനാട്ടില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു.

മാനന്തവാടിയിലെ ഒരു ഫാമിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. ഭോപ്പാലില്‍ അയച്ച സാമ്ബിളിലാണ് സ്ഥിരീകരികരണമുണ്ടായത്. രോഗം സ്ഥിരീകരിച്ച ഫാമിലെ പന്നികള്‍ കൂട്ടത്തോടെ ചത്തതോടെ സാമ്ബിള്‍ പരിശോധനക്ക് അയക്കുകയായിരുന്നു.

ബാക്കിയുള്ള പന്നികളെ കൂട്ടത്തോടെ കൊന്നൊടുക്കും. സംസ്ഥാനത്ത് പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഫോറസ്റ്റ് എല്ലാ ചെക്ക് പോസ്റ്റിലും മൃഗസംരക്ഷണ വകുപ്പുമായി ചേര്‍ന്ന് കര്‍ശന പരിശോധന നടത്തണമെന്ന് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *