തൃശൂരില്‍ യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി; ഭര്‍ത്താവും ബന്ധുവും അറസ്റ്റില്‍

തൃശൂര്‍: കുന്നംകുളത്ത് യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. യുവതിയുടെ ഭര്‍ത്താവും ബന്ധുവുമാണ് അറസ്റ്റിലായത്. പ്രതികള്‍ക്കെതിരെ ബലാത്സംഗക്കുറ്റവും ഐടി ആക്ടുമുള്‍പ്പെടെ ചുമത്തിയിട്ടുണ്ട്. യുവതി സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയതിനെ തുടര്‍ന്നാണ് വിവരം പുറത്തുവന്നത്. പീഡനദൃശ്യം പകര്‍ത്തി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കാന്‍ പ്രതികള്‍ ശ്രമിച്ചു എന്നും പൊലീസ് പറയുന്നു.
നാല് ദിവസം മുന്‍പാണ് വിവരങ്ങള്‍ പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ യുവതിയുടെ ശരീരത്തില്‍ കാര്യമായ ക്ഷതമുണ്ടെന്ന് ഡോക്ടര്‍മാര്‍ മനസിലാക്കി. സ്വകാര്യ ഭാഗങ്ങളിലടക്കം ക്ഷതമുണ്ടെന്ന് മനസിലാക്കിയ ഡോക്ടര്‍മാര്‍ പൊലീസിനെ വിവരമറിയിച്ചു. പൊലീസെത്തി യുവതിയുടെ മൊഴി രേഖപ്പെടുത്തി. തുടര്‍ന്നാണ് ഭര്‍ത്താവിലേക്കും ബന്ധുവിലേക്കും അന്വേഷണം എത്തിയത്.
ഭര്‍ത്താവും ബന്ധുവും ചേര്‍ന്ന് യുവതിയുടെ സ്വകാര്യഭാഗത്ത് ബിയര്‍ കുപ്പി കയറ്റുകയും ഈ ദൃശ്യം പകര്‍ത്തി അത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചു എന്നുമാണ് പൊലീസിന്റെ കണ്ടെത്തല്‍. ഇതുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ തെളിവുകള്‍ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍, ഇത് സൂക്ഷിച്ചിരുന്ന പെന്‍ ഡ്രൈവ് ഉള്‍പ്പെടെയുള്ളവ പൊലീസ് പിടിച്ചെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *