മണ്ണാര്‍ക്കാട്: പാലക്കാട് മണ്ണാര്‍ക്കാട് സദാചാര പോലീസ് ചമഞ്ഞ് പ്ലസ് ടു വിദ്യാര്‍ഥികളെ മര്‍ദിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍.
കരിന്പ സ്വദേശികളായ സിദ്ദിഖ്, ജലീല്‍ എന്നിവരെയാണ് പോലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബസ് സ്റ്റോപ്പില്‍ ഒരുമിച്ചിരുന്ന് ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഇവര്‍ മര്‍ദിക്കുകയായിരുന്നു. സംഭവത്തില്‍ പരുക്കേറ്റ കരിമ്ബ ഹൈസ്കൂളിലെ അഞ്ച് വിദ്യാര്‍ഥികള്‍ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ ചികില്‍സ തേടി.കഴിഞ്ഞദിവസം സ്കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങാന്‍ വിദ്യാര്‍ഥികള്‍ ബസ് കാത്തിരിക്കുമ്ബോഴായിരുന്നു ആക്രമണം.ബസ് സ്റ്റോപ്പില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിക്കുന്നതിനെ യുവാക്കള്‍ ചോദ്യം ചെയ്തു.
ആദ്യം പെണ്‍കുട്ടികളെ തടഞ്ഞ് നാട്ടുകാരെന്ന് പരിചയപ്പെടുത്തിയവര്‍ അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തി. ഇത് കണ്ടാണ് സഹപാഠികളായ അഞ്ച് വിദ്യാര്‍ഥികള്‍ പ്രതിരോധിച്ചത്. പിന്നീട് സദാചാര പോലീസിംഗ് വിദ്യാര്‍ഥികള്‍ക്ക് നേരെയായി. കുട്ടികളുടെ കഴുത്തിലും നെഞ്ചിലും ഉള്‍പ്പെടെ മര്‍ദ്ദനമേറ്റു . ആളുകൂടുന്നത് കണ്ട് മര്‍ദിച്ചവര്‍ സ്ഥലംവിട്ടു.വിദ്യാര്‍ഥികളുടെ പരാതിയില്‍ ആദ്യം പോലീസ് കേസെടുക്കാന്‍ കൂട്ടാക്കിയില്ലെന്നും പിന്നീട് വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍ ചികിത്സ തേടിയപ്പോഴാണ് കേസെടുത്തതെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു.
