ജയ്പുര്‍: പ്രവാചക നിന്ദയുടെ പേരില്‍ വിവാദത്തില്‍പെട്ട ബിജെപി മുന്‍ വക്താവ് നൂപുര്‍ ശര്‍മയെ കൊലപ്പെടുത്താന്‍ പാക്കിസ്ഥാനില്‍നിന്നെത്തിയ റിസ്വാന് അഷ്റഫിന് (24) തെഹ്രികെ ലബൈക് എന്ന തീവ്രവാദ സംഘടനയുമായി ബന്ധമുണ്ടെന്ന് പൊലീസ് വെളിപ്പെടുത്തി.
പാക്ക് അതിര്‍ത്തിയില്‍ ശ്രീഗംഗാനഗറില്‍ നിന്ന് അതിര്‍ത്തിരക്ഷാ സേനയാണ് കഴിഞ്ഞ 17ന് പുലര്‍ച്ചെ ഇയാളെ പിടികൂടി പൊലീസിനു കൈമാറിയത്. കഴിഞ്ഞവര്‍ഷം ലഹോര്‍ കോട്ടയില്‍ രാജാ രഞ്ജിത് സിങ്ങിന്റെ പ്രതിമ തകര്‍ത്ത കേസില്‍ ഇയാള്‍ ജയില്‍ശിക്ഷ അനുഭവിച്ചിരുന്നു. നൂപുര്‍ ശര്‍മയെ വധിക്കാനാണ് അതിര്‍ത്തി കടന്നെത്തിയതെന്നു ചോദ്യം ചെയ്യലില്‍ ഇയാള്‍ സമ്മതിച്ചു.
