തിരുവല്ല: മുന്‍ വൈരാഗ്യത്തിന്റെ പേരില്‍ അയല്‍വാസിയുടെ ഒന്നര ലക്ഷത്തോളം രൂപ വില വരുന്ന ബൈക്ക് കത്തിച്ച സംഭവത്തില്‍ യുവാവ് പൊലീസ് പിടിയില്‍.
തിരുവല്ല നിരണം കൊമ്ബങ്കേരി വീട്ടില്‍ ബിജി ചാക്കോയാണ്( 32 ) പൊലീസ് പിടിയിലായത്. പുളിക്കീഴ് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച അര്‍ദ്ധരാത്രിയോടെ ആയിരുന്നു സംഭവം. നിരണം കൊമ്ബങ്കേരി മാനാങ്കേരില്‍ വീട്ടില്‍ സോമേഷ് സോമന്റെ പള്‍സര്‍ ബൈക്കാണ് പൂര്‍ണമായും കത്തി നശിച്ചത്.
ആലപ്പുഴയില്‍ നിന്ന് ഫോറന്‍സിക് വിഭാഗമെത്തി പ്രാഥമിക പരിശോധനകള്‍ നടത്തി. പിടിയിലായ ബിജിക്കെതിരെ പുളിക്കീഴ് സ്റ്റേഷനില്‍ മാത്രം രണ്ട് ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. സിഐ ഇ.ഡി ബിജുവിന്റെ നിര്‍ദ്ദേശ പ്രകാരം എസ്ഐ പി.കെ. കവിരാജും സംഘവുമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
