ചെന്നൈ: തമിഴ്നാട്ടില്‍ 13കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 78കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.
പെണ്‍കുട്ടി രണ്ടു ദിവസം മുമ്ബ് പാമ്ബ് കടിയേറ്റ് മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പീഡന വിവരം പുറത്ത് വരുന്നത്. മൂന്നു മാസം മുമ്ബാണ് ഇയാള്‍ പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തത്. ്.
കുട്ടിയെ 78കാരന് ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ ഇയാളറിയാതെ ഒരു സംഘം യുവാക്കള്‍ മൊബൈലില്‍ പകര്‍ത്തുകയായിരുന്നു. പെണ്‍കുട്ടി മരിച്ചതിനു പിന്നാലെ ഇവര്‍ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിന് യുവാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു.
സര്‍ക്കാര്‍ സ്കൂളിലെ ഒമ്ബതാംക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു പെണ്‍കുട്ടി. ചെറുപ്പത്തിലെ അച്ഛനമ്മമാരെ നഷ്ടപ്പെട്ടതാണ് പെണ്‍കുട്ടിക്ക്. കുട്ടി ജനിച്ച് അഞ്ച് മാസം കഴിഞ്ഞ് മാതാപിതാക്കള്‍ മരിക്കുകയായിരുന്നു. തുടര്‍ന്ന് അമ്മാവന്റെ കുടുംബമാണ് വളര്‍ത്തിയത്. യുവാക്കള്‍ വിഡിയോ ചിത്രീകരിച്ചത് 78 കാരനില്‍ നിന്ന് പണം തട്ടാന്‍ വേണ്ടിയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
