തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി. ബസില്‍ യാത്ര ചെയ്യുകയായിരുന്ന വീട്ടമ്മയുടെ സ്വര്‍ണാഭരണങ്ങളും ഫോണും പണവും അടങ്ങിയ പേഴ്‌സ് കവര്‍ന്ന തമിഴ്‌നാട് സ്വദേശികളായ രണ്ട് നാടോടി സ്‌ത്രീകള്‍ അറസ്‌്റ്റില്‍.തമ്ബാനൂരില്‍നിന്നും പുറപ്പെട്ട പളളിച്ചല്‍-വിഴിഞ്ഞം ബസില്‍ യാത്ര ചെയ്‌ത നെടുമങ്ങാട് സ്വദേശി വത്സലകുമാരിയുടെ സ്വര്‍ണാഭരണങ്ങളും പണവുമാണ് കവര്‍ന്നത്.
മോഷണം നടത്തിയ തമിഴ്‌നാട്ടുകാരായ മുത്തുമാരി (25), മഹേശ്വരി (22) എന്നിവരെയാണ് തമ്ബാനൂര്‍ സി.ഐ: ആര്‍.പ്രകാശ്, എസ്.ഐ: സുബിന്‍, എസ്.ഐ: ഗോപന്‍, വനിതാപോലീസ് ഓഫീസര്‍മാരായ ഡാലിയ, ഉത്തര, ഉഷ എന്നിവര്‍ ചേര്‍ന്ന് അറസ്‌റ്റ് ചെയ്‌തത്. കവര്‍ന്ന സാധനങ്ങള്‍ ഇവരുടെ ബാഗുകളില്‍നിന്ന് പോലീസ് കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്‌തു.
