കനത്ത മഴ; ശബരിമല നിറപുത്തരിക്ക് തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണമില്ല

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ശബരിമല നിറപുത്തരിക്ക് തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണമില്ല.

തീര്‍ത്ഥാടകര്‍ക്ക് ഏതെങ്കിലും തരത്തില്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ നോക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. നിലവില്‍ തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടില്ല. വരും ദിവസങ്ങളിലെ മഴയുടെ സാഹചര്യമനുസരിച്ച നിയന്ത്രണങ്ങളുടെ കാര്യം ജില്ല ഭരണകൂടം തീരുമാനിക്കും.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ശക്തമായ മഴ തുടരുകയാണ്. കോട്ടയം മൂന്നിലവില്‍ ആറിടത്ത് ഉരുള്‍ പൊട്ടി. പത്തനംതിട്ട വെണ്ണിക്കുളത്ത് ഇന്ന് രാവിലെ നിയന്ത്രണം വിട്ട കാര്‍ തോട്ടിലേക്ക് മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു. കുമ്ബനാട് താമസിക്കുന്ന കുമളി സ്വദേശികളാണ് മരിച്ചത്. മലയോര മേഖലകളില്‍ ഉച്ചയ്ക്ക് ശേഷം മഴ ശക്തമായി.

Leave a Reply

Your email address will not be published. Required fields are marked *