കൊലക്കേസില്‍ കോടതിയില്‍ വിചാരണ നേരിടുന്ന പ്രതി എത്ര ഉന്നതനായാലും ജില്ലാ മജിസ്‌ട്രേറ്റും ജില്ലാ കളക്ടറുമായി നിയമിക്കപ്പെടുന്നത് പൊതുസമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍.
ആലപ്പുഴ കളക്ടര്‍ പദവിയില്‍ നിന്ന് ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയ സര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്യുന്നെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു.
തെറ്റ് ബോധ്യപ്പെട്ടാല്‍ തിരുത്തുക എന്നത് ജനാധിപത്യ സര്‍ക്കാരിന് കരണീയമായ മാര്‍ഗമാണെന്ന് അദ്ദേഹം പറഞ്ഞു. ഈ നടപടിയെയാണ് കേരള മുസ്‌ലിം ജമാഅത്ത് എതിര്‍ത്തതും തിരുത്തണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെട്ടതും.
