മലപ്പുറം: കവര്‍ച്ചയ്ക്കായി പദ്ധതിയിട്ട രണ്ട് പ്രതികളെ ആയുധസഹിതം മലപ്പുറം പോലീസ് അറസ്റ്റ് ചെയ്തു. പെരിന്തല്‍മണ്ണ അരക്കുപറമ്ബ് കണ്ടമംഗലത്ത് വീടില്‍ മോഹന്‍കുമാര്‍ (26), മമ്ബാട് താഴത്തങ്ങാടി പത്തായകടവന്‍ വീട്ടില്‍ മുഹമ്മദ് ഷബീബ് (35) എന്നിവരാണ് പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം രാത്രി മലപ്പുറം എം.എസ്.പി ക്യാമ്ബിന് സമീപത്തുനിന്നാണ് പോലീസ് ഇരുവരെയും പിടികൂടിയത്. മലപ്പുറത്തും പരിസരത്തും വന്‍ മോഷണത്തിനായി പദ്ധതിയിട്ടിരുന്നതായി പ്രതികള്‍ മൊഴി നല്‍കിയെന്ന് പോലീസ് അറിയിച്ചു. ഇരുവര്‍ക്കും എതിരെ മഞ്ചേരി, നിലമ്ബൂര്‍, കൊളത്തൂര്‍, വണ്ടൂര്‍, പാലക്കാട് ജില്ലയിലെ നാട്ടുകല്‍ പോലീസ് സ്റ്റേഷനുകളില്‍ മോഷണ കേസ് നിലവിലുണ്ട്.
മലപ്പുറം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി പ്രതികളെ റിമാന്‍ഡ് ചെയ്തു. ഇന്‍സ്പെക്ടര്‍ ജോബി തോമസ്, എസ്.ഐമാരായ വി. അമീറലി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
