വീട്ടമ്മയെ ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും മൊബൈല്‍ ഫോണും തട്ടിയെടുത്തു ; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

മുളന്തുരുത്തി: വീട്ടമ്മയെ ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും മൊബൈല്‍ ഫോണും വാങ്ങിയെടുത്ത യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

മുളന്തുരുത്തി പെരുമ്ബിള്ളി കരയില്‍ രാജ്ഭവന്‍ വെട്ടിക്കാട്ട് വീട്ടില്‍ രഞ്ജിത് രാജ (37) നെയാണ് മുളന്തുരുത്തി പോലീസ് കസ്റ്റഡിയിലെടുത്തത്.

യൂത്ത് കോണ്‍ഗ്രസ് പിറവം നിയോജക മണ്ഡലം പ്രസിഡന്റാണ് ഇയാള്‍. താത്കാലിക ജീവനക്കാരിയായിരുന്ന വീട്ടമ്മയെ ജോലി സ്ഥിരപ്പെടുത്തിക്കൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് മാനഹാനിപ്പെടുത്തിയെന്ന് പരാതിയില്‍ പറയുന്നു. ഇവരുടെ ഫോട്ടോകള്‍ ബലമായെടുത്ത് അത് മറ്റുള്ളവരെ കാണിക്കുമെന്ന് ഭീഷണിപ്പെടുത്തി. നാലു വര്‍ഷത്തോളമായി ഭീഷണി തുടരുന്നു. പണവും സ്വര്‍ണവും മൊബൈല്‍ ഫോണും കൈക്കലാക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.

വീട്ടമ്മ മുളന്തുരുത്തി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതോടെ മുളന്തുരുത്തി പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു. സബ് ഇന്‍സ്‌പെക്ടര്‍മാരായ എസ്.എന്‍. സുമതി, ടി.കെ. കൃഷ്ണകുമാര്‍, എ.എസ്.ഐ. കെ.എം. സന്തോഷ് കുമാര്‍, എസ്.സി.പി.ഒ. മാരായ അനില്‍കുമാര്‍, മിഥുന്‍ തമ്ബി തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്

Leave a Reply

Your email address will not be published. Required fields are marked *