ഡീസല്‍ പ്രതിസന്ധിയെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ ഇന്നും വെട്ടിക്കുറയ്ക്കും. ഡീസല്‍ ക്ഷാമം കാരണമുള്ള കെ.എസ്.ആര്‍.ടി.സി സര്‍വീസ് വെട്ടിച്ചുരുക്കല്‍ ബുധനാഴ്ച വരെ തുടരും.
ഇന്ന് ഓര്‍ഡിനറി സര്‍വീസുകളില്‍ 25 ശതമാനം മാത്രമാണ് നിരത്തിലിറങ്ങുക. അഞ്ഞൂറോളം സര്‍വീസുകളാണ് ഇന്നലെ റദ്ദാക്കിയത്. ഡീസല്‍ പ്രതിസന്ധി ചൊവ്വാഴ്ചയോടെ പരിഹരിക്കാനാകുമെന്ന് സിഎംഡി ബിജു പ്രഭാകര്‍ പറഞ്ഞു.
നിലവിലെ കടുത്ത സാമ്ബത്തിക പ്രതിസന്ധിയാണ് ഡീസല്‍ ലഭ്യത കുറയാന്‍ കാരണം. മോശം കാലാവസ്ഥയും വരുമാനം കുറച്ചിട്ടുണ്ട്. ഇതോടെയാണ് സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം സിഎംഡി കൈക്കൊണ്ടത്.
ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം ദീര്‍ഘദൂര സര്‍വീസുകള്‍ നടത്തും. ഡീസല്‍ ഉപഭോഗവും കിലോമീറ്റര്‍ ഓപറേഷനും കുറച്ച് മൂന്ന് ദിവസത്തേക്ക് വരുമാനമില്ലാത്ത സര്‍വീസുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കി ഡീസല്‍ ക്ഷാമം പരിഹരിക്കാനാണ് കെ.എസ്.ആര്‍.ടി.സി ശ്രമിക്കുന്നത്.
