കൊച്ചി: നാഷണല്‍ ഹൈവേ റോഡുകളില്‍ പൊതുമരാമത്തുവകുപ്പിനു ഇടപെടാനാവില്ലെന്ന മന്ത്രി റിയാസ് മുഹമ്മദിന്റെ അഭിപ്രായത്തോട് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ .
ഹരിപ്പാട് മാധവ ജംഗ്ഷന്‍, കൃഷ്ണപുരം റോഡ്, എന്‍.എച്ച് 88 എന്നീ റോഡുകളുടെ പണികള്‍ പൊതുമരാമത്ത് വകുപ്പ് ടെന്‍ഡര്‍ അടിസ്ഥാനത്തില്‍ ചെയ്തിട്ടുള്ളതാണ്.
അതിനാല്‍ തന്നെ വകുപ്പിന് ഇടപെടാനാവില്ലെന്നത് വസ്തുതയില്ലാത്ത കാര്യമാണെന്നും സതീശന്‍ പറഞ്ഞു. റോഡിന്‍റെ ശോചനീയാവസ്ഥയ്ക്ക് യഥാര്‍ത്ഥ പരിഹാരം കാണുന്നതിന് പകരം പി.ആര്‍.പണിയും വായ്ത്താരിയും മാത്രമാണ് നടക്കുന്നതെന്നും വി.ഡി. വിമര്‍ശിച്ചു.
മഴക്കാലത്തിനു മുന്നേ റോഡുകളുടെ അറ്റകുറ്റ പണികള്‍ ചെയ്യാത്തതാണ് പ്രശ്നമായത്. റോഡിലെ കുഴികള്‍ കൃത്യമായി അടച്ചില്ലെങ്കില്‍ ടോള്‍പിരിവ് നിര്‍ത്താന്‍ കളക്ടര്‍മാര്‍ നിര്‍ദ്ദേശം നല്‍കണമെന്നും അവര്‍ക്ക് അതിനുള്ള അധികാരമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ രീതിയിലാവണം കേരളത്തിന്റെ പ്രതിഷേധം രേഖപ്പെടുത്തേണ്ടതെന്നും വി.ഡി.സതീശന്‍ അറിയിച്ചു.
