യുഎഇയിലുണ്ടായ വാഹനാപകടത്തില്‍ പ്രവാസി മലയാളി മരിച്ചു

യുഎഇയിലുണ്ടായ വാഹനാപകടത്തില്‍ പ്രവാസി മലയാളി മരിച്ചു. മലപ്പുറം കാടാമ്ബുഴ മാറാക്കട പറപ്പൂര്‍ മുക്രിയന്‍ ഷിഹാബുദ്ദീന്‍ (40) ആണ് മരിച്ചത്.

അബുദാബി നാഷണല്‍ ഓയില്‍ കമ്ബനി ജീവനക്കാരനായ ഷിഹാബുദ്ദീന്‍ ജോലി സ്ഥലത്തേക്ക് പോകവെ വാഹനം നിയന്ത്രണം വിട്ടാണ് അപകടമുണ്ടായത്.

മരുഭൂമിയിലെ റി​ഗ് സൈറ്റിലേക്ക് പോകവെ ഷിഹാബുദ്ദീനും സംഘവും യാത്ര ചെയ്‍തിരുന്ന വാഹനം ഓഫ് റോഡില്‍ നിയന്ത്രണം വിട്ട് അപകടം സംഭവിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മുക്രിയന്‍ യഹ്‍‍യയുടെയും നഫീസയുടെയും മകനാണ്. ഭാര്യ – റൈ​ഹാനത്ത്. മക്കള്‍ – ഷബൂബ (8), സിയ ഫാത്തിമ (5), ഷിഹാന്‍ മുഹമ്മദ് (2). സഹോദരങ്ങള്‍ – നാസര്‍, നദീറ, ബുഷ്റ. ബനിയാസ് സെന്‍ട്രല്‌ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *