രണ്ട് വയസുകാരിയുടെ പ്രതികാരം, കളിച്ചുകൊണ്ടിരിക്കുമ്ബോള്‍ ചുണ്ടില്‍ കടിച്ച പാമ്ബിനെ പെണ്‍കുട്ടി കൊന്നു

പലതരം പ്രതികാര കഥകളും നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ ആരെയും ഞെട്ടിക്കുന്ന പ്രതികാര കഥയാണ് ഒരു രണ്ടര വയസുകാരി.

ടര്‍ക്കിയിലെ പെണ്‍കുട്ടി പ്രതികാര കഥയിലെ നായിക. വീടിന്റെ പിന്‍ഭാഗത്തെ പൂന്തോട്ടത്തില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയുടെ നിലവിളി കേട്ടാണ് ആളുകള്‍ ഓടിക്കൂടിയത്.

വായില്‍ പാമ്ബിനെ കടിച്ച്‌ പിടിച്ച്‌ നില്‍ക്കുന്ന കുട്ടിയെയാണ് അവിടെ എത്തിയവര്‍ കണ്ടത്. കുട്ടിയുടെ ചുണ്ടില്‍ പാമ്ബിന്റെ കടിയേറ്റ പാടും ഉണ്ടായിരുന്നു.

തന്റെ ചുണ്ടില്‍ കടിച്ച പാമ്ബിനെ കുട്ടി കടിച്ചുകൊന്നതാണെന്ന് മനസിലായതോടെ അവളെ എത്രയും വേഗം ആളുകള്‍ പ്രഥമ ശുശ്രൂഷ നല്‍കി. പിന്നാലെ ബിങ്കോള്‍ മെറ്റേണിറ്റി ആന്‍ഡ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ എത്തിക്കുകയും 24 മണിക്കൂര്‍ നിരീക്ഷണത്തില്‍ വയ്ക്കുകയും ചെയ്‌തു. കുട്ടി ഇപ്പോള്‍ സുരക്ഷിതയാണ്.

‘പാമ്ബ് എന്റെ കുട്ടിയുടെ കൈയിലായിരുന്നു. അവള്‍ അതിനെ വച്ച്‌ കളിക്കുകയായിരുന്നു. പാമ്ബ് അവളെ കടിച്ചതോടെ പ്രതികരണമായി പാമ്ബിനെ മകള്‍ തിരികെ കടിച്ചു’- പിതാവ് മെഹ്‌മത് എര്‍കാന്‍ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *