തിരുവനന്തപുരം: ഭരണാധികാരം ഉപയോഗിച്ച് പുതിയ ആളുകളെ സ്വാതന്ത്ര്യ സമരത്തിന്റെ മുന്‍ നിരയില്‍ കൊണ്ടു വരുന്നുണ്ടെന്നും എന്നാല്‍ ഇന്ത്യയിലെ ജനങ്ങളുടെ മനസ്സില്‍ അവരൊന്നും ഉണ്ടാകില്ലെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു.
75 വര്‍ഷക്കാലത്തെ നാടിന്റെ നേട്ടങ്ങള്‍ വിലയിരുത്താനും രാജ്യത്തെ മുന്നോട്ടു നയിക്കാനും ഏവര്‍ക്കും ചുമതലയുണ്ട്.സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ ആസ്ഥാനമായ എം.എന്‍ സ്മാരകത്തില്‍ ദേശീയ പതാക ഉയര്‍ത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയില്‍ ആദ്യമായി പൂര്‍ണ സ്വരാജ് എന്ന ആശയം ഉയര്‍ത്തിയത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ്.ഭരണഘടന വലിയ വെല്ലുവിളികള്‍ നേരിടുന്ന പശ്ചാത്തലത്തില്‍ ഭരണഘടനയും മതനിരപേക്ഷതയും സംരക്ഷിക്കാന്‍ ജനങ്ങളുടെ വലിയ കൂട്ടായ്മ ആവശ്യമാണ്.
ഭരണഘടനാ സംരക്ഷണ ദിനമായി ഈ സ്വാതന്ത്ര്യദിനം ആചരിക്കുകയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും മറ്റു ഇടതുപക്ഷ പാര്‍ട്ടികളും.സ്വാതന്ത്ര്യത്തിന്റെ അര്‍ത്ഥം പൂര്‍ണമായും ജനങ്ങളിലെത്തിക്കാനുളള പോരാട്ടത്തില്‍ എല്ലാവര്‍ക്കും ഒരുമിച്ച് പോരാടാമെന്നും കാനം പറഞ്ഞു.
സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്‍,സംസ്ഥാന കൗണ്‍സില്‍ അംഗമായ വി.പി.ഉണ്ണികൃഷ്ണന്‍,സോളമന്‍ വെട്ടുകാട്,എം.ജി.രാഹുല്‍, ജയചന്ദ്രന്‍ കല്ലിംഗല്‍,നവയുഗം എഡിറ്റര്‍ ആര്‍.അജയന്‍,പുലിപ്പാറ സന്തോഷ് എന്നിവര്‍ പങ്കെടുത്തു.
