ലക്നൗ: മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച പങ്കാളിയുടെ ലൈംഗികാവയവം ചെത്തിക്കളഞ്ഞ് മുപ്പത്തിയാറുകാരി. ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരി ജില്ലയിലെ മഹേവ്ഗഞ്ചിലാണ് സംഭവം.
മദ്യപാനിയായ ഭര്‍ത്താവിനെ ഉപേക്ഷിച്ച് രണ്ടുവര്‍ഷത്തോളമായി മുപ്പത്തിരണ്ടുകാരനൊപ്പമായിരുന്നു യുവതിയുടെ താമസം.
സംഭവം നടക്കുമ്ബോള്‍ പാടത്തുപണിയെടുക്കുകയായിരുന്നു യുവതി. പതിനാലുകാരിയായ മകളുടെ നിലവിളി കേട്ട് ഓടിയെത്തുകയായിരുന്നു. മകളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ യുവതിക്കും പരിക്കേറ്റു. തുടര്‍ന്ന് അടുക്കളയിലേക്ക് ഓടിപ്പോയി കത്തിയെടുത്ത് കൊണ്ടുവന്ന് പങ്കാളിയുടെ ലൈംഗികാവയവം ചെത്തിക്കളയുകയായിരുന്നു.
ഇങ്ങനെ ചെയ്തതില്‍ ഖേദമില്ലെന്ന് യുവതി പറഞ്ഞു. യുവാവ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണെന്നും ഇയാള്‍ക്കെതിരെ പോക്സോ വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
