പത്താം ക്ലാസുകാരനെ വര്‍ഷങ്ങളായി പീഡനത്തിനിരയാക്കിയ റിട്ട. ആര്‍ പി എഫ് ഉദ്ദ്യോസ്ഥന്‍ അറസ്റ്റില്‍

തിരുവല്ല: പത്താം ക്ലാസുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ റിട്ട. സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥനായ 73 കാരനെ പുളിക്കീഴ് പൊലീസ് അറസ്റ്റ് ചെയ്തു.

ചാത്തങ്കരി അങ്കക്കുന്നില്‍ വീട്ടില്‍ ചാക്കോ എന്ന വര്‍ക്കി ആണ് പിടിയിലായത്.

കുട്ടി നാലാം ക്ലാസില്‍ പഠിക്കുന്ന കാലം മുതല്‍ വര്‍ക്കി പീഡിപ്പിച്ചു വരികയായിരുന്നു. കഴിഞ്ഞ ദിവസം സ്കൂളില്‍ നടന്ന കൗണ്‍സിലിങ്ങിലാണ് പീഡന വിവരം കുട്ടി വെളിപ്പെടുത്തിയത്.

തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈനില്‍ വിവരമറിയിച്ചു. ചൈല്‍ഡ് ലൈനിന്റെ നിര്‍ദേശ പ്രകാരമാണ് പൊലീസ് പ്രതിയെ പിടികൂടിയത്. തിരുവല്ല കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *