കൊല്ലം : എംഡിഎംഎയുമായി നാല് പേര്‍ പിടിയില്‍. പിടിയിലായവരില്‍ ദമ്ബതികളും. കിളികൊല്ലൂര്‍ കല്ലുംതാഴം സ്വദേശികളായ അജു മന്‍സൂര്‍, ഇയാളുടെ ഭാര്യ ബിന്‍ഷ, അവിനാശ്, അഖില്‍ ശശിധരന്‍ എന്നിവരാണ് പിടിയിലായത്.
പ്രതികളില്‍ നിന്ന് 23 ഗ്രാം എംഡിഎംഎയും 1,30,000 രൂപയും കണ്ടെടുത്തു.കിളികൊല്ലൂര്‍ മേഖലയിലെ സ്‌കൂള്‍ , കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് വില്‍പ്പന നടത്താന്‍ എത്തിച്ച ലഹരി മരുന്നുകളായിരുന്നു ഇവ. പ്രദേശത്തെ ഒരു ലോഡ്ജില്‍ താമസിച്ചാണ് ഇവര്‍ ലഹരി വല്‍പ്പന നടത്തിയിരുന്നത്. പിടിയിലായ അജുവിനെ മുമ്ബും സമാന കുറ്റത്തിന് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
രാത്രികളില്‍ ആവശ്യക്കാര്‍ക്ക് പറയുന്ന സ്ഥലങ്ങളില്‍ ലഹരി എത്തിച്ച് കൊടുക്കുന്നതാണ് സംഘത്തിന്റെ രീതി. ഇതിനായി ഇവര്‍ ഉപയോഗിക്കുന്നത് ആഢംബര കാറുകളും ബൈക്കുകളുമാണ്. സ്ത്രീകളെ മറയാക്കിയാണ് സംഘം പ്രവര്‍ത്തിച്ചിരുന്നത്. അതേസമയം പിടിയിലായവര്‍ക്ക് ഇതരസംസ്ഥാന ലഹരി മരുന്ന് സംഘങ്ങളുമായി ബന്ധമുണ്ടോ എന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു.
ഓണം ഉള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ക്കും ഡിജെ പാര്‍ട്ടികള്‍ക്കും മറ്റും എംഡിഎംഎ വിതരണം ചെയ്യാന്‍ സംഘം പദ്ധതിയിട്ടിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.കഴിഞ്ഞ ഒരുമാസമായി നര്‍ക്കോട്ടിക് സെല്‍ അസി. കമ്മിഷണര്‍ സക്കറിയ മാത്യുവിന്റെ നേതൃത്വത്തില്‍ ഡാന്‍സാഫ് ടീം സിറ്റി പരിധിയിലെ ലഹരി വ്യാപാരത്തെക്കുറിച്ച് രഹസ്യ അന്വേഷണം നടത്തുകയായിരുന്നു. സിറ്റി പോലീസ് മേധാവി മെറിന്‍ ജോസഫിന്റെ നിര്‍ദേശ പ്രകാരമായിരുന്നു പരിശോധന.
